റിയാദ്:സൗദിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ സ്വദേശികള്‍ക്ക് പരിശീലനത്തിന്റെ ഭാഗമായി ജോലി നല്കിയാല് നിതാഖാത്തില്‍ ഒരു സ്വദേശി ജീവനക്കാരനായി പരിഗണിക്കാൻ തീരുമാനം.സൗദി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റേതാണ് ഇത്തരമൊരു നീക്കം.എഞ്ചിനീയറിംഗ് മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ അവസരം നല്‍കുകയാണ് തൊഴില്‍ മന്ത്രാലയംഇതിലൂടെ ലക്ഷ്യമിടുന്നത്.
പഠന സമയത്തിനു ശേഷം വൈകുന്നേരങ്ങളില്‍ കമ്പനികള്‍, എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിങ്ങ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ എഞ്ചിനീയറിംഗ് വിദ്യാര്ഥികള്ക്ക്തൊഴില് പരിശീലനത്തിന്റെ ഭാഗമായി ജോലിയെടുക്കാവുന്നതാണ്.വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരം നല്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത്തില്‍ ഒരു സ്വദേശി ജീവനക്കാരനെ നിയമിച്ചതായി പരിഗണിക്കും.സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്കായിരിക്കും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നൽകാൻ അവസരം നല്‍കുക. പരിശീലന കാലത്ത് 1,500 റിയാല്‍ സ്കോളര്‍ഷിപ്പ് നല്‍കും. പരിശീലന കാലയളവ് ചുരുങ്ങിയത് ഒരു വര്‍ഷമായിരിക്കും. ഇത് സംബന്ധമായി പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments