ബെംഗളൂരു: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രുദ്രേഷിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസിം ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റ് ചെയ്ത പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അസിം ഷെരീഫിനെ പിടികൂടിയത്.
ഷെരീഫിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കൊല നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, സത്യാവസ്ഥ അറിയാതെ നടപടിയെടുക്കില്ലെന്നാണ് അന്ന് പോലീസ് വ്യക്തമാക്കിയത്. രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വസീം അഹമ്മദ്, മുഹമ്മദ് മഷര്‍ , മുഹമ്മദ് മുജീബുള്ള , ഇര്‍ഫാന്‍ പാഷ തുടങ്ങിയവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.
ഇവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇര്‍ഫാന്‍ പാഷയ്ക്ക് നിരോധിത സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൈസൂരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കൊലപാതകത്തിനു പിന്നിലും അറസ്റ്റിലായ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.
മൈസൂരിലെ ശിവാജി നഗറില്‍ ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ വൈരാഗ്യമാണ് രുദ്രേഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
Post Your Comments