
ന്യൂയോര്‍ക്ക്: സുരക്ഷാ ഉദ്യോഗസ്ഥയുടെ ഇയര്‍ഫോണ്‍ മോഷ്ടിച്ച മുന്‍ മിസ് അമേരിക്ക പിടിയില്‍. ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍വെച്ചാണ് ഈ നാണംകെട്ട പരിപാടി നടന്നത്. ഉദ്യോഗസ്ഥയുടെ ഇയര്‍ഫോണ്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് മുന്‍ മിസ് അമേരിക്ക ലൂ പാര്‍ക്കറെയെ അറസ്റ്റ് ചെയ്തു.
മുന്‍ മിസ് അമേരിക്കയായ ലൂ പാര്‍ക്കര്‍ ഇങ്ങനെയൊരു നാണംകെട്ട മോഷണം നടത്തുമോ? എന്നാല്‍ തെറ്റുപറ്റിയത് ഉദ്യോഗസ്ഥയ്ക്കാണത്രേ. സുരക്ഷാ ഉദ്യോഗസ്ഥയ്ക്കുണ്ടായ തെറ്റിദ്ധാരണമൂലമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ലൂ പാര്‍ക്കറുടെ വിശദീകരണം.
പരാതിക്കാരിയായ ഉദ്യോഗസ്ഥയോട് വിമാനത്താവളത്തില്‍വെച്ച് ലൂ പാര്‍ക്കര്‍ സംസാരിച്ചിരുന്നു. കളഞ്ഞു കിടക്കുന്ന ഇയര്‍ഫോണ്‍ കണ്ട് ഉടമയ്ക്ക് തിരിച്ച് നല്‍കാനാണ് താന്‍ എടുത്തതെന്ന് ലൂ പാര്‍ക്കര്‍ പറയുന്നു. എന്നാല്‍ ഇയര്‍ഫോണിന്റെ ഉടമയെ അവിടെയെങ്ങും തിരഞ്ഞിട്ടും കാണാതായപ്പോള്‍ പുറപ്പെടാന്‍ ഒരുങ്ങിയ വിമാനത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് പോലീസ് എത്തി തന്നെ അറസ്റ്റ് ചെയ്തതെന്ന് ലൂ പാര്‍ക്കര്‍ പറയുന്നു.
Post Your Comments