IndiaNews

ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ മല്ല്യ നിര്‍ബന്ധിതനായേക്കും

ന്യൂ ഡൽഹി : ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ ജിഎംആര്‍ 2012ൽ സമര്‍പ്പിച്ച ചെക്ക് തട്ടിപ്പ് കേസിൽ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ ദില്ലി പാട്യാല കോടതി ജാമ്യമില്ലാ വറണ്ട് പുറപ്പെടുവിച്ചു.

മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ 75 ലക്ഷം രൂപ വീതമുള്ള മൂന്ന് ചെക്കുകളും മടങ്ങിയതിനെ തുടര്‍ന്നാണ് ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവള കമ്പനി ദില്ലി പാട്യാല കോടതിയെ സമീപിച്ചത്.

മല്ല്യ രാജ്യത്തെ നിയമങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ലേ എന്നും മല്യക്ക് മടങ്ങിവരാന്‍ ഉദ്ദേശമില്ലേയെന്നും കോടതി ചോദിച്ചു. മടങ്ങി വരുമെന്ന് പറയുന്ന മല്യ തന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയത് വഞ്ചനാപരവും നടപടിക്രമങ്ങളുടെ ദുരുപയോഗമാമെന്നും കോടതി വിമര്‍ശിച്ചു.
വിദേശത്തെ സ്വത്ത് സംബന്ധിച്ച കേസില്‍ ഒക്ടോബര്‍ 25ന് സുപ്രീം കോടതിയും മല്യക്കെതിരെ നടപടിയെടുത്തിരുന്നു. കേസുകളില്‍ പെട്ട് രാജ്യം വിട്ട മല്യ ബ്രിട്ടനിലുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button