India

തിയറ്ററുകളില്‍ പോപ് കോണ്‍ ബഹിഷ്‌കരിക്കും; കാരണം?

ഹൈദരാബാദ്: തിയറ്ററുകളിലെ പ്രധാന സ്‌നാക്കാണ് പോപ് കോണ്‍. ഇത് കൊറിച്ചു കൊണ്ട് സിനിമ കാണാനാണ് എല്ലാവര്‍ക്കും താല്‍പര്യം. അതുകൊണ്ടുതന്നെ എത്ര വില ആയാലും പോപ് കോണ്‍ വാങ്ങിക്കും. പിവിആര്‍ പോലുള്ള മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ പോപ് കോണിന്റെ വില കേട്ടാല്‍ സാധാരണക്കാര്‍ക്ക് തലകറങ്ങും. എങ്കിലും വാങ്ങിക്കാതെ നിവൃത്തിയില്ല.

എന്നാല്‍, അമിതവില ഈടാക്കുന്ന തീയേറ്ററുകളിലെ ഈ പോപ് കോണ്‍ ബഹിഷ്‌കരിക്കാനുള്ള ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഹൈദരാബാദിലെ മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ പോപ് കോണ്‍ വില ഇരട്ടിയാണെന്നാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.

സാധാരണ തിയറ്ററുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റിനും പാര്‍ക്കിങ്ങിനുമൊക്കെ ഈടാക്കാറുള്ളതെങ്കിലും ഹൈദരാബാദില്‍ പോപ് കോണിന് വരെ യഥാര്‍ത്ഥ നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് ഈടാക്കുന്നത്. സാധാരണ വലിപ്പത്തിലുള്ള പോപ് കോണ്‍ പാക്കിന് വരെ 190 മുതല്‍ 270 വരേയാണ് വില.

നവംബര്‍ രണ്ടിന് പിവിആര്‍ സിനിമാസില്‍ ഈ വില 210 മുതല്‍ 260 വരെയായി ഉയര്‍ന്നു. ഇത്തരത്തില്‍ ഉപഭോക്തൃ നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കൊള്ളക്കെതിരെ നടപടിയുണ്ടാവണമെന്നാണ് ചിലരുടെ ആരോപണം. പുറത്തുനിന്നു കൊണ്ടുവരുന്ന ഭക്ഷണം പോയിട്ട് വെള്ളം പോലും കയറ്റില്ല എന്നവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നു. ഇതവസാനിപ്പിക്കണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button