Kerala

സ്ത്രീകള്‍ക്ക് സുരക്ഷയില്ല; സിപിഎം കേരളത്തെ ചുവന്ന തെരുവാക്കിയെന്ന് ബിജെപി

കോഴിക്കോട്: വടക്കാഞ്ചേരി പീഡനക്കേസ് ആളിക്കത്തുമ്പോള്‍ സിപിഎമ്മിനു നേരെയാണ് എല്ലാ ചോദ്യങ്ങളും. സിപിഎമ്മുകാര്‍ കേരളത്തെ ചുവന്ന തെരുവിന്റെ അവസ്ഥയിലാക്കിയെന്ന് ബിജെപി വക്താവ് പി. രഘുനാഥ് ആരോപിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷ നഷ്ടപ്പെട്ടു.

പാര്‍ട്ടി നേതാക്കള്‍ തന്നെ സ്ത്രീ പീഡകരായി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പോടെ കേരളം ചുവപ്പിച്ചെന്ന് അവകാശപ്പെട്ട സിപിഎമ്മുകാര്‍ കേരളത്തെ ചുവന്ന തെരുവിന്റെ അവസ്ഥയിലാക്കിയെന്ന് രഘുനാഥ് വിമര്‍ശിക്കുന്നു.

യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ ഉണ്ടായ അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. അഴിമതിയുടെയും അനീതിയുടെയും കാര്യത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് യുഡിഎഫ് ചെയ്തത് അഞ്ചു മാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തെന്നും രഘുനാഥ് ആരോപിക്കുന്നു. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്.

കരളത്തിലെ തകര്‍ന്ന ക്രമസമാധാന നില പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കാടത്തത്തിനെതിരെ ബിജെപി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button