ന്യൂഡല്‍ഹി: മൂടല്‍മഞ്ഞ് മൂലം യമുന എക്സ്പ്രസ് വേയില്‍ വാഹനാപകടം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. 20 വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. കനത്ത മൂടല്‍മഞ്ഞ് കാഴ്ചയെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയതാണ് അപകടത്തിന് കാരണമായത്.
ദീപാവലി ആഘോഷത്തിനു ശേഷം ഡല്‍ഹി അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത അന്തരീക്ഷ മലിനീകരണമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ചയും ഡല്‍ഹി നോയിഡ ഡയറക്ട് ഫ്ളൈവേയില്‍ അഞ്ചു കാറുകള്‍ കൂട്ടിയിടിച്ചിരുന്നു. എല്ലാ വര്‍ഷവും അപകടം ഉണ്ടാകുന്ന സ്ഥലമാണ് യമുന എക്സ്പ്രസ്വേ.
രാവിലെയാണ് അപകടം ഉണ്ടായത്. കാറുകളും, വാനുകളും, ബസുകളും കൂട്ടിയിടിക്കുകയായിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള മൂടല്‍മഞ്ഞാണ് തലസ്ഥാനത്തെ അപകടത്തിലാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments