മലപ്പുറം: കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബേസ് മൂവ്‌മെന്റ്. കൊല്ലം, മലപ്പുറം സ്ഫോടനങ്ങള്‍ പ്രതികാരമെന്ന് ബേസ് മൂവ്മെന്റിന്റെ സന്ദേശം. പെന്‍ഡ്രൈവിലെ വീഡിയോയിലൂടെയാണ് ബേസ് മൂവ്മെന്റ് ഇക്കാര്യം അറിയിച്ചത്. ഇസ്രത് ജഹാന്‍ വധത്തിന്റെ പ്രതികാരമായിയാണ് കൊല്ലം സ്ഫോടനം. മൈസൂര്‍ സ്ഫോടനം യാക്കൂബ് മേമന്‍ വധത്തിലുള്ള പ്രതിഷേധവും. ഇസ്രത്, യാക്കൂബ് വധത്തിന്റെ വാര്‍ഷികങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. സംഭവസ്ഥലം വിവിധ അന്വേഷണ സംഘം പരിശോധിക്കും.
ഇസ്രത് ജഹാന്‍ – യാക്കൂബ് മേമന്‍ വധങ്ങളുടെ വാര്‍ഷികങ്ങളില്‍ ചെയ്ത പ്രതികാരം ഇനിയും തുടരുമെന്നു സൂചിപ്പിക്കുന്നതാണ് പെന്‍ഡ്രൈവിലെ വീഡിയോ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്‍-ഉമ്മയുടെ പുതിയ രൂപമായ ബേസ് മൂവ്മെന്റ് നടത്തിയ സ്ഫോടനങ്ങള്‍ ആസൂത്രിതവും കൃത്യമായ ലക്ഷ്യവുമുള്ളതാണെന്നു വ്യക്തമാക്കുന്നതാണു മലപ്പുറത്തുനിന്നു ലഭിച്ച പെന്‍ഡ്രൈവിലെ വീഡിയോ. മലപ്പുറം, മൈസൂര്‍, കൊല്ലം സ്ഫോടനങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള പ്രതികാരമാണെന്ന് സംഘടനയുടെ സന്ദേശം സൂചിപ്പിക്കുന്നു. മറ്റു സ്ഫോടനങ്ങളുടെ വിശദാംശങ്ങളാണ് പെന്‍ഡ്രൈവിലെ വീഡിയോയിലുള്ളത്.
കൊല്ലത്ത് സ്ഫോടനം നടത്തിയത് ഇസ്രത് ജഹാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ രോക്ഷവും പ്രതികാരവും പ്രകടിപ്പിക്കാനായിരുന്നു. അതിനാണ് ഇസ്രത് കൊല്ലപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനമായ ജൂണ്‍ 15ന് കോടതി പരിസരത്തു സ്ഫോടനം നടത്തിയത്. ഒരു മാസത്തിനു ശേഷമുള്ള മൈസൂര്‍ സ്ഫോടനം യാക്കൂബ് മേമന്റെ വധശിക്ഷയിലുള്ള പ്രതിഷേധമായിരുന്നുവെന്നു വീഡിയോ സൂചന നല്‍കുന്നു. മേമനേ തൂക്കിലേറ്റിയതിന്റെ ഒന്നാം വാര്‍ഷികമായ ജൂലൈ 30 തിനാണ് സ്ഫോടനം ലക്ഷ്യമിട്ടത്. എന്നാല്‍ കോടതി അവധിയായതിനാല്‍ തൊട്ടടുത്ത തിങ്കളാഴ്ചയായ ഓഗസ്റ്റ് ഒന്നിനു ലക്ഷ്യം നിറവേറ്റി. ഈ പ്രതികാരം തുടരുമെന്ന സൂചനകള്‍ നല്‍കുന്ന വീഡിയോ ഗൗരവകരമായിട്ടാണ് അന്വേഷണ സംഘം കാണുന്നത്. വലിയ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ പരീക്ഷണങ്ങളാണ് ഈ ചെറിയ സ്ഫോടനങ്ങള്‍ എന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Post Your Comments