KeralaNews

സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ എം.എം മണി

ഇടുക്കി:സിപിഐ മന്ത്രിമാരെ വിമർശിച്ച് ഗവ. ചീഫ് വിപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എം.എം. മണി എംഎല്‍എ. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെയുമാണ് വകുപ്പുകളുടെ പേരെടുത്ത് പറഞ്ഞ് മണി വിമര്‍ശിച്ചത്

മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു കുഴപ്പം ചെയ്യും.’സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു ഭരണം നടത്തുന്നത്.അതിന്റെ പ്രശ്നങ്ങള്‍ സരക്കാരിനുണ്ട്.ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ചു റവന്യൂ മന്ത്രി വിവരക്കേടു പറയുകയാണെന്നും മണി പറയുകയുണ്ടായി.കാസര്‍കോട്ടെ കാര്യങ്ങളല്ലാതെ വേറൊന്നും റവന്യു മന്ത്രിക്കറിയില്ല. അതുകൊണ്ടു തന്നെ ഇനിയെല്ലാം നമുക്കു ശരിയാക്കിയെടുക്കണം. രാജാക്കാട്ട് നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിലായിരുന്നു മണിയുടെ പ്രതികരണം. കൃഷി മേഖല ഗുരുതര പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇതിനെ ഫലപ്രദമായി നേരിടണം. അതിന് കൃഷിക്കാരെ ഫലപ്രദമായി അണിനിരത്തണമെന്നും മണി അഭിപ്രായപ്പെടുകയുണ്ടായി.
ഒരേ മുന്നണിയുടെ ഭാഗമായി ഇരിക്കെയാണ് സി.പി.ഐ. മന്ത്രിമാര്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംകൂടിയായ എം.എം. മണി പരസ്യമായി വിമര്‍ശം ഉന്നയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button