Kerala

റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തി മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടു

കൊച്ചി : ജിഷ വധക്കേസ് വിചാരണാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എറണകുളം ജില്ലാ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടു. ജിഷ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ ബി.എ ആളൂരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ തുടരന്വേഷണം വേണമെന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ അപേക്ഷയും കോടതി രാവിലെ പരിഗണിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനായി വളരെ കുറച്ച് മാധ്യമപ്രവര്‍ത്തകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. സാധാരണ മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കാറുള്ള സ്ഥലത്താണ് അവര്‍ ഇരുന്നത്. എന്നാല്‍, അവിടെ ഇരിക്കാന്‍ പാടില്ലെന്നും പുറത്തു പോകണമെന്നും ഒരു സംഘം അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു.

ഉച്ചവരെ മാധ്യമപ്രവര്‍ത്തകരെ ആരും തടഞ്ഞിരുന്നില്ല. എന്നാല്‍, ഉച്ചയ്ക്കുശേഷം ഒരു സംഘം അഭിഭാഷകര്‍ പ്രകോപനമുണ്ടാക്കുകയായിരുന്നു. ഹര്‍ജികള്‍ ഉച്ചയ്ക്ക് ശേഷമാണ് പരിഗണിക്കുകയെന്നതിനാല്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്യാനായി ഉച്ചയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍, അഭിഭാഷകര്‍ ഇവരെയും തടയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ കോടതിമുറിയിലിരുന്നാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കി. ഇതേത്തുടര്‍ന്ന്, പ്രശ്‌നങ്ങള്‍ വഷളാകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നു ശിരസ്തദാര്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടു വനിതകള്‍ ഉള്‍പ്പെടെ 12 മാധ്യമപ്രവര്‍ത്തകരാണു കോടതിയിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button