മലപ്പുറം: സ്‌ഫോടനം നടന്ന കലക്ട്രേറ്റ് പരിസരത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിയോടൊപ്പം ബിജെപി നേതാക്കള്‍ക്കും ഭീഷണി സന്ദേശമുണ്ട്.
ഇന്ത്യന്‍ പാര്‍ലമെന്റ്, പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങളും പെന്‍ഡ്രൈവിലുണ്ട്. അടിക്കുറിപ്പുകളോടുകൂടിയ പവര്‍പോയിന്റ് ഫയലായാണ് ചിത്രങ്ങള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നത്. ദാദ്രി കൊലപാതകത്തിന്റെ പ്രതികാരം എന്ന നിലയിലാണ് ഭീഷണി സന്ദേശമെന്നും സംശയമുണ്ട്. ദാദ്രി കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയും ഇക്കൂട്ടത്തിലുണ്ട്.
കൊല്ലം, ചിറ്റൂര്‍, മൈസൂരു സ്‌ഫോടനങ്ങളും തങ്ങളാണ് ചെയ്തതെന്നുള്ള പരാമര്‍ശങ്ങളും ഇതിലുണ്ട്. മുന്‍പു നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും പെന്‍ഡ്രൈവിലുണ്ടെന്ന് ഐജി എം.ആര്‍. അജിത് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
മലപ്പുറം കലക്ടറേറ്റിനോടു ചേര്‍ന്നുള്ള ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ മുറ്റത്താണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്. പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന കാറിനു താഴെ വച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
Post Your Comments