
ബീജിങ്ങ്: ആണവ വിതരണ സഖ്യത്തില്‍ അംഗമാകുന്നതിന് ഇന്ത്യക്ക് വീണ്ടും ചൈനയുടെ എതിർപ്പ്. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങൾക്കെല്ലാം ബാധകമായ പൊതുപരിഹാരം കണ്ടെത്തിയ ശേഷമേ, ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ചേരാനുള്ള ഇന്ത്യയുടെ അപേക്ഷ പരിഗണിക്കൂവെന്നു ചൈന വ്യക്തമാക്കി.
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനായി ചൈനയുടെ പിന്തുണ ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രതിനിധി അമന്‍ദീപ് സിങ്ങ് ഗില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. എൻഎസ്ജി വിപുലീകരിക്കുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തതായി വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. ഇതുമായി സംബന്ധിച്ച ചര്‍ച്ച സെപ്തംബര്‍ 13ന് ഇന്ത്യയില്‍ വച്ചാണ് തുടങ്ങിയത്.
ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ചര്‍ച്ചയാണ് ബീജിങ്ങില്‍ വച്ച് നടന്നത്. ഇന്ത്യയോടൊപ്പം പാകിസ്ഥാനും എന്‍എസിജി അംഗത്വത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ കാര്യം ചൈന പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുന്‍പ് എന്‍എസ്ജി അംഗരാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യയുടെ പ്രവേശനം ചൈന എതിര്‍ത്തിരുന്നു.
Post Your Comments