ഡല്‍ഹി: ഡല്‍ഹിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് താമസക്കാരായ മൂന്ന് പേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു. ഷാദ്ര മോഹന്‍ പാര്‍ക്കിലെ കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഇല്ക്ട്രിക്ക് റിക്ഷയില്‍ നിന്ന് തീ പടരുകയായിരുനെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇ-റിക്ഷയില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീയുണ്ടാവുകയായിരുന്നു.
കെട്ടിടത്തിലെ ഏതാനും മുറികളിലെ വസ്തുക്കള്‍ പൂര്‍ണമായുംകത്തിനശിച്ചു. പൊലീസും അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
അഗ്നിശമന സേന അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. ആളുകളെ പൂര്‍ണമായും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. തീ പൂര്‍ണമായും നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. ഡൽഹിയിൽ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദേശീയ മ്യൂസിയത്തിലും ടൈംസ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിലും തീ പിടുത്തം ഉണ്ടായിരുന്നു.
Post Your Comments