Kerala

നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഇനി വിരല്‍ തുമ്പില്‍

തിരുവനന്തപുരം : നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഇനി വിരല്‍ തുമ്പില്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും സാങ്കേതിക ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ബിജെപി തുടങ്ങിയ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ താഴെ തട്ടിലുള്ള ജനങ്ങളിലേക്കെത്തും. 180030009383 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും സഹായവും ലഭ്യമാകും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ ബിജെപിയോടുള്ള രാഷ്ട്രീയ വിരോധം മൂലം ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് മറച്ചു വെക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇത് മൂലം കോടികളാണ് ചെലവഴിക്കാതെ പാഴാകുന്നത്. കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കാനാണ് ചിലരുടെ ശ്രമം. ഇത് ജന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന് പേരിട്ടിരിക്കുന്ന സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ 4 വരെയാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാന തലത്തില്‍ മാത്രമാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. രണ്ടു മാസത്തിനുള്ളില്‍ ജില്ലാ മണ്ഡല തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ നിലവില്‍ വരും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button