റിയാദ്: സ്ത്രീകൾക്ക് സൗദിയിൽ വാഹനമോടിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം എന്ന ആവശ്യത്തിനെ സംബദ്ധിച്ച് പഠനം നടത്തണമെന്ന നിർദേശം ഷൂറ കൗൺസിൽ തള്ളി.കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ആലു ശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിർദേശം തീരുമാനമായത്.
65 പേർ നിർദേശത്തെ അനുകൂലിച്ചും 62 പേർ പ്രതികൂലിച്ചും വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചുരുങ്ങിയത് 76 പേരെങ്കിലുംഅനുകൂലിച്ച് വോട്ട് ചെയ്താൽ മാത്രമേ നിര്‍ദ്ദേശം നിയമമായി പ്രാബല്യത്തില്‍ വരികയുള്ളു എന്നതിനാൽ നിർദേശം തള്ളിപ്പോവുകയായിരുന്നു.
Post Your Comments