NewsIndia

ചാരപ്പണി : എം.പിയുടെ പി.എയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നത്

ന്യൂഡൽഹി : സമാജ് വാദി പാർട്ടി എം പി ചൗധരി മുനവർ സലീമിന്റെ പി എ ഫർഹത് ഖാൻ ചാര പ്രവർത്തനം നടത്തുകയായിരുന്നെന്ന് പോലീസ്. 20 വർഷമായി ഫർഹത് ഖാൻ ചാര പ്രവർത്തനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഐ എസ് ഐയ്ക്ക് പാർലമെന്റുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്ന പ്രവർത്തനമായിരുന്നു ഖാൻ ചെയ്തുകൊണ്ടിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാൾ പാക് ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്ന ചാരശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നു.

ചാരശൃംഖലയിലെ ബാക്കിയുളള ആൾക്കാരെപ്പറ്റിയും ഏതൊക്കെ രേഖകളാണ് ഇയാൾ കൈമാറിയിട്ടുളളതെന്നും അന്വേഷണം നടക്കുകയാണ് . രേഖകളുടെ പ്രാധാന്യത്തിനനുസരിച്ച് 10,000 മുതൽ ഒരു ലക്ഷം വരെ ഖാൻ വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. കൂടാതെ ഇയാൾ ഇന്ത്യ തിരിച്ചയച്ച പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ മെഹമൂദ് അക്തറുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ട് . അക്തറിനു മുൻപുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.

എന്നാൽ ഖാന്റെ പ്രവർത്തനത്തെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നെന്ന് എം പി മുനവർ സലിം വ്യക്തമാക്കി. ചാരപ്രവർത്തനത്തിൽ എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് സലിം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ വീസ ഓഫീസറായിരുന്ന മെഹമ്മൂദ് അക്തര്‍ ഉള്‍പ്പെടെയുളളവരെ ചാരപ്രവര്‍ത്തനം നടത്തിയതിന് പിടികൂടിയത്. നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതിനാല്‍ മെഹമ്മൂദ് അക്തറിനെ ചോദ്യം ചെയ്ത ശേഷം 48 മണിക്കൂറിനുളളില്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇയാള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിരോധ രഹസ്യങ്ങളായിരുന്നു ഇവര്‍ മെഹമ്മൂദ് അക്തറിന് കൈമാറിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button