Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

പേഴ്സണൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി മന്ത്രി വി.ശിവൻകുട്ടി: പുതിയ ശമ്പള നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പേഴ്സണൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡിഷനൽ പിഎ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്.ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡിഷനൽ പിഎയായും തസ്തിക പുനർനിർണയിച്ചു.

ഇതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽനിന്ന് 75,500 രൂപയായി ഉയരും. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40,000 രൂപയിൽ 60,000 രൂപയായി ഉയരും. ശമ്പളം ഉയർന്നതോടെ ഇരുവരുടെയും പെൻഷനും ആനുപാതികമായി വർധിക്കും. പേഴ്സണൽ സ്റ്റാഫിൽ ക്ലർക്കായി കയറിയ സന്തോഷ് കുമാറിന്, ഒരു വർഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ പോസ്റ്റു ലഭിച്ചത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടേതാണ്. അഡിഷനൽ പിഎയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ സെക്‌ഷൻ ഓഫിസറുടേതാണ്.

ഈ മാസം 17നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയർത്തി ഉത്തരവിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 2നു വി.ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പിന്റെ തീരുമാനം.  പേഴ്സണൽ സ്റ്റാഫുകളുടെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗികാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button