ലക്നൗ: ബിജെപിയില്‍നിന്ന് രാജിവെച്ച എംഎല്‍എയെ അദ്ദേഹത്തിന്റെ സഹോദരന്‍ തട്ടിക്കൊണ്ടുപോയി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ത്തതാണെന്ന ആരോപണവുമായി മകള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബിധുനാ മണ്ഡലത്തിലെ എംഎല്‍എ വിനയ് ശാക്യയെ സമാജ്‌വാദി പാര്‍ട്ടി നേതാവായ സഹോദരന്‍ ദേവേഷ് ശാക്യ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് എംഎല്‍എയുടെ മകള്‍ റിയ ശാക്യ ആരോപിച്ചു.
‘ഞങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണ്. എല്ലാ കാലത്തും ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കും. അച്ഛന് വയ്യാതായപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെ മറ്റാരും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങളുടെ വീട്ടില്‍ നിന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ക്കുകയായിരുന്നു. അമ്മാവനാണ് ഇതിനു കൂട്ടുനിന്നത്.’ റിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സഞ്ജിത്ത് വധം: പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവിന് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം: പ്രോസിക്യൂഷനെതിരെ ബിജെപി
അതേസമയം മകളുടെ ആരോപണം നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി. റിയയുടെ ആരോപണം തെറ്റാണെന്ന വിശദീകരണവുമായി ജില്ലാ പോലീസ് മേധാവിയും രംഗത്ത് വന്നിരുന്നു.
Post Your Comments