Latest NewsIndiaNews

3000ത്തിലധികം പേരുമായി യോ​ഗം നടത്തി സമാജ് വാദി പാർട്ടി: താക്കീത് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രചരണത്തിനായി റാലികളോ റോഡ് ഷോകളോ നടത്താൻ പാടില്ല. 300 പേ‍ർ വരെയുള്ള യോ​ഗങ്ങൾ ഓഡിറ്റോറിയങ്ങളിൽ നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലക്‌നൗ: തെരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും നിരോധിച്ചിരിക്കുമ്പോൾ മൂവായിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് നടത്തിയ സമാജ് വാദി പാർട്ടിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി വിട്ടവരെ സ്വീകരിച്ച യോഗത്തിലെ ചട്ട ലംഘനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് സമാജ് വാദി പാർട്ടി ഇന്ന് മറുപടി നൽകും. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് ഇന്നലെ വൈകുന്നേരം കമ്മീഷൻ നിർദ്ദേശിച്ചത്. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

എന്നാൽ റാലികളും റോഡ് ഷോകളും ഒരാഴ്ചത്തേക്ക് കൂടി നിരോധിക്കാനാണ് കമ്മീഷൻ ഇന്നലെ തീരുമാനിച്ചത്. മിക്രോൺ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നീട്ടിയിരുന്നു. ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്ച കൂടി നീട്ടിയത്. ഈ മാസം 22 വരെ നിയന്ത്രണങ്ങൾ ഇവിടെ ബാധകമായിരിക്കും.

Read Also: സിൽവർലൈൻ റെയിൽ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയിൽ എംഡി

പ്രചരണത്തിനായി റാലികളോ റോഡ് ഷോകളോ നടത്താൻ പാടില്ല. 300 പേ‍ർ വരെയുള്ള യോ​ഗങ്ങൾ ഓഡിറ്റോറിയങ്ങളിൽ നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരും ആരോ​ഗ്യമന്ത്രാലയവും കമ്മീഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

shortlink

Post Your Comments


Back to top button