NewsGulf

വിസയില്ലാതെ വിദേശികള്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാം

ദോഹ:വിസയില്ലാതെ വിദേശികള്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കി ഖത്തര്‍ ടൂറിസം അതോറിറ്റി . ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്ക് നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചിട്ടുണ്ട്.എല്ലാ രാജ്യക്കാര്‍ക്കും വിസ അനുവദിക്കുമെന്നും വിസക്ക് നേരത്തെ അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറില്‍ 38 രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നിലവിലുണ്ട്. ഈ രാജ്യങ്ങള്‍ക്ക് നേരത്തെ അപേക്ഷിക്കാതെ തന്നെ എയര്‍പോര്‍ട്ടിലെത്തിയാല്‍ വിസ ലഭിക്കും. 100 റിയാലാണ് വിസാ ഫീസ്. അന്‍ഡോറ, ഓസ്ട്രിയ ആസ്ട്രേലിയ, ബോലാറസ്, ബെല്‍ജിയം, ബ്രൂണെ, കാനഡ, സൈപ്രസ്, ഡന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോംഗ്കോംഗ്, ഹംഗറി,തുടങ്ങിയ 38 രാജ്യങ്ങള്‍ക്കാണ് നേരത്തെ തന്നെ വിസാ ഓണ്‍ അറൈവല്‍ സൗകര്യം ഖത്തറിലുള്ളത്.ഖത്തറിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ശിക്കുന്നതിനു വേണ്ടി ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സുമായി സഹകരിച്ചു ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് സൗജന്യമായി ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്. കൂടാതെ കപ്പല്‍ വഴിയെത്തുന്ന സന്ദര്‍ശകര്‍ക്കു ദോഹയിലിറങ്ങാനുള്ള സൗകര്യം ലഭ്യമാക്കുന്നതിനെക്കുറിച്ചും ടൂറിസം അതോറിറ്റി ആലോചിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button