NewsInternational

ചാരപ്പണി : ഇന്ത്യയിലെ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ തിരികെ വിളിക്കുന്നു

ഇസ്ലാമാബാദ് : ഡല്‍ഹിയിലെ പാക് ഹൈകമ്മീഷണര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന നാല് ഉദ്യോഗസ്ഥരെ പാകിസ്താന്‍ തിരിച്ചു വിളിക്കുമെന്ന് സൂചന.ചാരപ്പണിക്കിടെ ഡല്‍ഹി പോലീസിന്റെ പിടിയിലായ പാകിസ്താന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹബൂബ് അക്തര്‍ തന്നെ കൂടാതെ ഹൈകമ്മീഷനിലെ നാല് ഉദ്യോഗസ്ഥര്‍ കൂടി ഐഎസ്ഐ ചാരന്‍മാരാണെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.ഈ പശ്ചാതലത്തിലാണ് പാകിസ്താന്റെ ഇത്തരമൊരു നീക്കം.

നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ മെഹബൂബ് അക്തറിനെ ചോദ്യം ചെയ്യലിന് ശേഷം പാകിസ്താനിലേക്ക് തിരിച്ചയക്കുകയായിരുന്നു.ഡല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ മെഹബൂബ് അക്തര്‍ ഹൈകമ്മീഷനിലെ ചാരപ്പണി ചെയ്യുന്ന നാല് ഉദ്യോഗസ്ഥരുടെപേരു വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു.മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഈ ഉദ്യോഗസ്ഥരും ഇവരുടെ കുടുംബാംഗങ്ങളും ഡല്‍ഹിയില്‍ സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് പാകിസ്താനിലെ പ്രമുഖ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരേയും കുടുംബത്തേയും തിരിച്ചു വിളിക്കാൻ പാകിസ്താന്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button