റായ്‌പൂർ: കമ്പിയഴികൾക്കപ്പുറം നിൽക്കുന്ന കടുവയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. തിങ്കളാഴ്ച രാവിലെ ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു മോദി കടുവയുടെ ചിത്രം പകർത്തിയത്. അദ്ദേഹത്തിന് ഫോട്ടോ എടുക്കാനായി പോസ് ചെയ്യുന്ന കടുവയെയും ചിത്രങ്ങളിൽ കാണാം. പുലിമുരുകനിൽ മോഹൻലാൽ ശൂലം ഉപയോഗിച്ചാണ് പുലിയെ കീഴടക്കിയതെങ്കിൽ പ്രധാനമന്ത്രിയുടെ ആയുധം കാമറ ആയിരുന്നു.
ഫോട്ടോയെടുക്കുമ്പോൾ ആദ്യം അകലെ നിന്നിരുന്ന കടുവ പിന്നീട് അടുത്തേക്ക് വരികയായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങിനൊപ്പമാണ് പ്രധാനമന്ത്രി നന്ദൻവൻ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിച്ചത്.
Post Your Comments