തിരുവനന്തപുരം: ചക്കില്‍ കെട്ടിയ കാളയെ പോലെയാണ് കേരളം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജൈവ സഹജമായ, അനിവാര്യമായ വളര്‍ച്ചക്കപ്പുറം ഒന്നും കേരളത്തില്‍ ഉണ്ടായില്ല എന്നതാണ് സത്യം. രാജ്യത്തിന് മുഴുവന്‍ മാതൃകയായ കേരളാ മോഡല്‍ എന്ന അഭിമാന ഗോപുരം ഇടിഞ്ഞെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
കഴിഞ്ഞ 60 വര്‍ഷമായി കേരളം നിന്നിടത്ത് തന്നെ നില്‍ക്കുകയാണ്. എന്ത് മാറ്റമാണ് ഉണ്ടായത്. കേരളത്തില്‍ മാറിമാറി ഭരിച്ച ഭരണകര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണമില്ലായ്മ കൊണ്ട് കേരളത്തിന്റെ അവസ്ഥ ഇങ്ങനെയായെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു. സന്യാസി ശ്രേഷ്ഠന്‍മാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നേടിത്തന്ന പ്രബുദ്ധതയ്ക്കും പുരോഗമന ചിന്തയ്ക്കുമപ്പുറം മലയാളിയെ കൈപിടിച്ചു നടത്തുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു.
നവോത്ഥാന നായകര്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളെ ധൂര്‍ത്തടിച്ച മുടിയന്‍മാരായ പുത്രന്‍മാരായി ഭരണാധികാരികള്‍ മാറിയെന്നും കുമ്മനം ആരോപിക്കുന്നു. അടുത്ത തലമുറയേപ്പറ്റി ചിന്തിക്കാത്ത അടുത്ത തെരഞ്ഞെടുപ്പിനെ പറ്റി മാത്രം ചിന്തിക്കുന്ന നേതാക്കളാണ് പ്രശ്‌നക്കാര്‍. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ചിന്താശേഷിയില്ലാത്ത നേതാക്കള്‍ നാടിന് ശാപമായി മാറിയെന്നും കുമ്മനം പറയുന്നു.
Post Your Comments