India

ആശുപത്രിയിലെത്തിയ ഗര്‍ഭിണി നഴ്‌സിന്റെ മര്‍ദ്ദനമേറ്റു മരിച്ചു

കൊല്‍ക്കത്ത: രോഗികളോട് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും പെരുമാറുന്ന ചില രീതികള്‍ കണ്ടുനില്‍ക്കാന്‍ സാധിക്കാത്തതാണ്. പണത്തിനുവേണ്ടി കൊല്ലാനും മടിയില്ലാത്ത ഡോക്ടര്‍മാരുടെ അടുത്തേക്കാണ് വിശ്വാസത്തോടെ രോഗികള്‍ എത്തുന്നത് എന്നത് വേദനാജനകം തന്നെ.

പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതി നഴ്‌സിന്റെ മര്‍ദനമേറ്റു മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊല്‍ത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം നടന്നത്. ദേഗംഗ സ്വദേശിയായ രേഷ്മ ബീവി (20) ആണ് ദാരുണമായി മരണപ്പെട്ടത്.

കുഞ്ഞിനു ജന്മം നല്‍കിയാണ് യുവതി മരിച്ചത്. കഴിഞ്ഞദിവസമാണ് യുവതി ആശുപത്രിയിലെത്തുന്നത്. പണമടയ്ക്കുന്നതിന്റെ പേരില്‍ ഇവര്‍ ആശുപത്രിയിലെ ഒരു നഴ്‌സുമായി തര്‍ക്കിച്ചിരുന്നു. വാക് തര്‍ക്കത്തില്‍ നഴ്‌സ് രേഷ്മയെ തള്ളുകയും യുവതി നിലത്തുവീഴുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായ രേഷ്മ ബോധരഹിതയായി. പ്രസവം കഴിഞ്ഞപ്പോള്‍ യുവതി മരിച്ചുവെന്ന വാര്‍ത്തയാണ് കേട്ടത്. യുവതിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button