ന്യൂഡല്‍ഹി : ഈവര്‍ഷത്തെ ദീപാവലി ആഘോഷം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മാസങ്ങളായി ജീവന്‍ പണയംവച്ചാണ് സൈനികര്‍ രാജ്യത്തിനു വേണ്ടി പോരാടുന്നതെന്ന് ‘മന്‍ കി ബാത്ത്’ എന്ന പ്രതിമാസ റേഡിയോ പരിപാടിയില്‍ മോദി പറഞ്ഞു. അതിര്‍ത്തി രക്ഷാസേന, സി.ആര്‍.പി.എഫ്, അസം റൈഫിള്‍സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, നാവികസേന, എയര്‍ഫോഴ്‌സ്, കരസേന എന്നിവര്‍ അതിര്‍ത്തി കാക്കുന്നതുകൊണ്ടാണ് നമുക്ക് സമാധാനത്തോടെ ദീപാവലി ആഘോഷിക്കാന്‍ കഴിയുന്നത്. ഓരോ ഇന്ത്യക്കാരുടെയും അഭിമാനമാണ് ഇന്ത്യന്‍ സൈനികര്‍.
ചൈന അതിര്‍ത്തിയിലുള്ള ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനൊപ്പമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം. സൈനികര്‍ക്ക് ആശംസനേര്‍ന്ന് വിവിധ മേഖലകളിലുള്ള ജനങ്ങള്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്. സൈനികരുടെ ആത്മവീര്യം വര്‍ധിപ്പിക്കുന്നതാണ് നടപടി.
2014 ല്‍ സിയാച്ചിനില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. പിന്നീട് പഞ്ചാബിലും സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു.
Post Your Comments