മുംബൈ: പാക് ചാരന്മാര് രഹസ്യങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ച് കോഡ് ഭാഷകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത്. വളരെ രസകരമായ കോഡ് ഭാഷകളാണിത്. നിത്യജീവിതത്തില്‍ സ്വാഭാവികമായി പറയുന്ന പ്രയോഗങ്ങളും വാക്കുകളും ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടത്.
പിസ്സ കഴിക്കുന്നു (ഈറ്റിംഗ് പിസ്സ), ബര്‍ഗ്ഗര്‍ കഴിക്കുകയാണ് (ഹാവിംഗ് ബര്‍ഗ്ഗര്‍) ഇത്തരം രഹസ്യ കോഡുകളാണ് ഉപയോഗിച്ചത്. പിസ്സ കഴിക്കാം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അന്‍സല്‍ പ്ലാസ ആംഫി തിയ്യറ്ററില്‍ കണ്ടുമുട്ടാം എന്നാണ്. ക്ഷണിക്കുന്നത് ബര്‍ഗ്ഗര്‍ കഴിക്കാനാണെങ്കില്‍ അതിനര്‍ത്ഥം രഹസ്യകൂടിക്കാഴ്ച്ച ഡല്‍ഹിയിലെ പിതംപൂരാ മാളിലാണെന്ന്.
പണവും രഹസ്യരേഖകളും കൈമാറാനായി ഇവര്‍ തെരഞ്ഞെടുത്തിരുന്നത് തിരക്കേറിയ തെരുവുകളായിരുന്നു. തിരക്കിനിടയില്‍ വളരെ പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത രീതിയില്‍ പണം കൈമാറും. രേഖകള്‍ കൈമാറുന്നത് തിരക്കേറിയ മെട്രോ സ്റ്റേഷനില്‍ വെച്ചായിരുന്നു. സ്റ്റേഷനിലെ ചവിട്ടുപടിയില്‍ രേഖകള്‍ അശ്രദ്ധമായി ഉപേക്ഷിച്ച് പോകും.
പിന്നാലെ മറ്റൊരാള്‍ എത്തി ആ രേഖകള്‍ അവിടെ നിന്ന് എടുക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ നിന്നും അതിവേഗം ഡാറ്റകള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന തരത്തിലുള്ള പ്രത്യേക യുഎസ്ബി ഡിവൈസ് ഇവര്‍ ഉപയോഗിച്ചിരുന്നു. പിടിയിലായ ഐഎസ്ഐ ചാരന് മെഹമ്മൂദ് അക്തറും ഇന്ത്യന്‍ സഹായിയായ ഷോയിബും പല കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments