കോട്ടയം: തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നവർക്ക് സ്വർണനാണയം വാഗ്ദാനം ചെയ്ത് പൂർവവിദ്യാർഥി സംഘടന. പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന തദ്ദേശ സ്ഥാപന മേലധികാരികള്‍ക്ക് സ്വര്‍ണ നാണയം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബര്‍ പത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റുമാര്‍ക്കും മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ക്കുമാണ് സമ്മാനം നൽകുക. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 4 പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അലുംമ്നി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെയിംസ് പാമ്പയ്ക്കല്‍ പറഞ്ഞു.
Post Your Comments