ഫ്ലോറിഡ● പ്രമുഖ കൊറിയര്‍ കമ്പനിയായ ഫെഡെക്സിന്റെ കാര്‍ഗോ വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപ്പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വൈകുന്നേരം ആറുമണിയോടെ മെംഫിസിസില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്തയുടന്‍ തീപടരുകയായിരുന്നു.
ലാന്‍ഡിഗിനിടെ ഇടതു ലാന്‍ഡിംഗ് ഗീയര്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി പൈലറ്റുമാര്‍ അധികൃതരോട് പറഞ്ഞു. രണ്ട് പൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും പരുക്കളില്ലാതെ രക്ഷപ്പെട്ടു.
ഇടതുവശത്തെ ചിറകിനും ഇന്ധനടാങ്കിനുമാണ് തീപടര്‍ന്നത്. തീപടര്‍ന്ന് നിമിഷങ്ങള്‍ക്കകം കെടുത്താനായതായി അഗ്നിശമന സേന അധികൃതര്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന കാര്‍ഗോയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു. അന്വേഷണത്തിന്റെ ഭാഗമായി അപകടം നടന്ന റണ്‍വേ അടച്ചിട്ടിരിക്കുകയാണ്.
നേരത്തെ ചിക്കാഗോ വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപ്പിടിച്ച് ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
Post Your Comments