
തിരൂരങ്ങാടി: മാനസികനില തെറ്റിയ അമ്മ കൊല്ലാൻ ശ്രമിച്ച 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ചൈൽഡ്ലൈൻ പ്രവർത്തകർ രക്ഷപെടുത്തി. വേങ്ങര കുന്നുംപുറം പുതിയത്തുപുറായിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് കുഞ്ഞിനെ ഭിത്തിയിൽ ഇടിച്ച് കൊല്ലാൻ ശ്രമിച്ചത്.
കുഞ്ഞിനെ അമ്മ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട നാട്ടുകാരാണ് ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്. തുടർന്ന് ഇവർ കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. കുഞ്ഞിനെ ശിശുപരിപാലനകേന്ദ്രത്തിന് കൈമാറി.
Post Your Comments