കണ്ണൂര്‍: കേരളത്തിലെ അധ്യാപകരെ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് രംഗത്തെത്തുന്നു. കേരളത്തിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിശീലനം നല്‍കുമെന്നാണ് സി രവീന്ദ്രനാഥ് വ്യക്തമാക്കിയത്.
ഇതിനായുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു. ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രധാനമായും മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും പഠിക്കേണ്ടതുണ്ട്. അതിനാല്‍ അധ്യാപകരും ഈ മൂന്ന് ഭാഷകളും പഠിച്ചിരിക്കണം.
രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഹൈടെക്കാക്കി മാറ്റാനാണ് ലക്ഷ്യം. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments