NewsIndia

സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം

ന്യൂഡൽഹി : സർക്കാർ നിർദേശ പ്രകാരമാണ് സൈനിക വിഭാഗങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീം കോടതി. ഇല്ലെങ്കിൽ പട്ടാള ഭരണമാവുമെന്നും, കേന്ദ്ര ക്യാബിനറ്റിന്റെ നിർദേശങ്ങൾക്ക് വിധേയമായി വേണം സൈന്യം പ്രവർത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സൈന്യത്തെ ഉപയോഗിക്കുന്നതില്‍ സര്‍കാരിനെ തടയണമെന്ന ഹർജി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രപതിയുടെ നിർദേശങ്ങൾ അനുസരിക്കാൻ മാത്രമേ സൈന്യത്തിന് ബാദ്ധ്യത ഉള്ളൂ എന്നും പാക് അധീന കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ ആക്രമണം കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്കു ഉപയോഗിക്കുന്നു എന്നീ ആരോപണങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഹർജി. സൈന്യത്തിന്റെ പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും സർക്കാർ ഇടപെടരുതെന്ന ഉത്തരവിടണമെന്നാണ് ഹർജിക്കാരൻ കോടതിയോട് ആവശ്യപെട്ടിരുന്നത്.

സെപ്റ്റംബർ 29 നു നടന്ന സർജിക്കൽ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി മനോഹർ പരീഖർ നടത്തിയ പ്രസ്താവനകൾ വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ആർ .എസ് .എസ് ൽ നിന്നും ലഭിച്ച പാഠങ്ങളാണ് സർജിക്കൽ ആക്രമണം നടത്താനുള്ള തീരുമാനത്തിന് പ്രേരണ ആയത് എന്നതടക്കമുള്ള വിവാദ പ്രസ്താവനകളാണ് മന്ത്രി നടത്തിയത്. മുൻപും സർജിക്കൽ ആക്രമണം നടത്തിയെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പ്രതിരോധ മന്ത്രിയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള വാക് പോരിനും ഇടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button