
പി അയ്യപ്പദാസ് കുമ്പളത്ത്
പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി 50 ലക്ഷം ടിന് അരവണയും 40 ലക്ഷം പായ്ക്കറ്റ് അപ്പവും കരുതല്‍ ശേഖരമായുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ അറിയിച്ചു.
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തന്മാര്ക്ക് ശബരിമലയുടെ തല്‍സമയ വിവരങ്ങള്‍ അറിയാനും ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുന്നതിനുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത്് 24 മണിക്കൂറും സജ്ജമായ ഹെല്പ് ഡെസ്കും ആരംഭിക്കും. അരവണയുടെ വില 60 രൂപയില്‍ 80 രൂപയായും അപ്പം പായ്ക്കറ്റിന് 25 രൂപയില്‍ നിന്ന് 40 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. വര്‍ധിപ്പിച്ച വഴിപാട് നിരക്കുകള്‍ക്ക് കോടതി അംഗീകാരവും ലഭിച്ചിട്ടുണ്ട്്.
5000ല്‍പരം തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള വിരിഷെഡും തയാറായിട്ടുണ്ട്. നെയ്യഭിഷേക ക്യൂവില്‍ നിന്നു വിശ്രമിക്കുന്ന അയ്യപ്പഭക്തര്‍ക്കായി 1000 ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള രണ്ട് വഴികളിലും ഓക്സിജന്‍ പാര്ലറുകളോടു കൂടിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കും. അപ്പാച്ചിമേട്ടിലും ചരല്‍മേട്ടിലും കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തനസജ്ജമാകും. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നതിനായി ജനറേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തും.
പമ്പയില്‍ കെട്ടുനിറയ്ക്കുന്നതിനായി പ്രത്യേക മണ്ഡപം തയാറാക്കിയിട്ടുണ്ട്. പമ്പയില്‍ അന്നദാന മണ്ഡപത്തോടൊപ്പം 200 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ സജ്ജീകരിച്ചു. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഹോട്ടല്‍ കോംപ്ലക്സും ആരംഭിക്കും.
Post Your Comments