മൊസൂൾ:ഇറാഖില്‍ ഐഎസിന് എതിരായ സഖ്യസേനയുടെ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി ഐ എസ്.ഇറാഖിന്റെ ഭൂരിഭാഗം മേഖലകളും ഇതിനോടകം തന്നെ സൈന്യം പിടിച്ചെടുത്ത് കഴിഞ്ഞു. ഫിദിലിയ പട്ടണം പിന്നിട്ട് സൈന്യം ഐ എസിന്റെ ശക്തി കേന്ദ്രമായ മൊസൂളിലേക്ക് കടക്കുകയാണ്.എന്നാൽ സൈന്യത്തിന് മുന്നിൽ തോൽക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഭീകരർ.
സൈന്യത്തെ നേരിടുന്നതിനായി മൊസൂളിന്റെ വിവിധ മേഖലകളിലേക്ക് ഐഎസിന്റെ ‘വിശിഷ്ട’ സേനയായ അല്‍ ഷമാമിനെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് ഭീകരതലവന് അബൂബക്കര്‍ അല്‍ ബാഗ്ദാദി.ഐഎസ് പടയ്ക്ക് നഷ്ടമാകുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ പുനസ്ഥാപിക്കുകയും പടയാളികളില്‍ ആത്മവീര്യം നിറയ്ക്കുകയുമാണ് അല്ഷമാം ബറ്റാലിയന്റെ ദൗത്യം.അൽഷമാം ബറ്റാലിയനിലൂടെ സൈന്യത്തെ മൊസൂളിൽ തടയാനുള്ള നീക്കത്തിലാണ് ഭീകരർ.
സിറിയന്‍ നഗരമായ അല്‍ റാഖയില്‍ നിന്നാണ് അല്ഷമാം പടയാളികള്‍ മൊസൂളിലേക്ക് വരുന്നത്. മുഖം മറച്ച യോദ്ധാക്കളാണ് ഈ സംഘത്തിലുള്ളത്. പ്രാചീന ഇറാഖി ഭാഷയിലാണ് ഇവര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത്.വിശ്വാസവഴിയില്‍ പടയാളികള്‍ക്കുള്ള ദൗര്‍ബല്യങ്ങള്‍ യുദ്ധ പരാജയത്തിന് കാരണമായെന്ന് ഐഎസ് കരുതുന്നുണ്ട്.അതുകൊണ്ട് തന്നെ മതമൂല്യങ്ങളിലേക്ക് സൈനികരെ തിരിച്ചെത്തിക്കുക എന്നതും അല്ഷമാമിന്റെ ദൗത്യമായിരിക്കും.പരാജയ ഭീതിയെ തുടര്‍ന്ന് നിരവധി ഐഎസ് ഭീകര്‍ പലായനം ചെയ്തതും ഐഎസിന് കനത്ത തിരിച്ചടി ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അല്ഷമാം ബറ്റാലിയനെ രംഗത്തിറക്കി സൈന്യത്തെ നേരിടാനുള്ള ശ്രമത്തിലാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയും സംഘവും.
Post Your Comments