ന്യൂഡൽഹി:ഇന്ത്യ പാക് സംഘർഷം തുടരവെ ശക്തി പ്രകടനത്തിന് തയ്യാറെടുത്ത് ഇന്ത്യൻ നാവികസേന.ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ശക്തിപ്രകടനത്തിന് ഒരുക്കിയിരിക്കുന്നതായും അടുത്ത ആഴ്ച അറബിക്കടലില്‍ നാവികാഭ്യാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.പാക് സൈനിക മേധാവി റഹീല്‍ ഷെരീഫിന്റെ വിരമിക്കലിനോടടുത്ത് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നാവിക സേനയുടെ പുതിയ നീക്കം.
അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കരസേനയും വ്യോമസേനയും കൂടുതല്‍ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് നാവികസേനയും സൈനികാഭ്യാസത്തിന് തയ്യാറെടുത്തിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്.യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും.കൂടാതെ കിഴക്കന്‍ തീരമായ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യൻ നാവിക സേന സൈനിക വിന്യാസം നടത്തുമെന്നാണ് സൂചന..
കഴിഞ്ഞ ദിവസം ചാരവൃത്തിക്ക് ഡല്‍ഹിയില്‍ പിടിയിലായ മെഹ്മൂദ് അഖ്തര്‍ ഇന്ത്യയില്‍ നിന്ന് ചോര്‍ത്താന്‍ ശ്രമിച്ചത് പടിഞ്ഞാറന്‍ തീരമേഖലയിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങളായിരിന്നു.മുംബൈ ഭീകരാക്രമണത്തിന് സമാനമായ ഭീകരാക്രമണം നടത്താനാണ് ഐഎസ്‌ഐ ചാരനായ ഇയാള്‍ തീരമേഖലയിലെ സൈനിക രഹസ്യങ്ങൾ ചോര്‍ത്താന്‍ ശ്രമിച്ചത്.അതോടൊപ്പം ഇന്ത്യയില്‍ വലിയ ഭീകരാക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായും ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
Post Your Comments