ഇന്ത്യന്‍ മിലിട്ടറിയെ നവീകരിച്ചു കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍. ഇന്ത്യന്‍ ആര്‍മിയെ 15000 കോടി രൂപ (1,50,00,00,00,000) ( 250 ബില്യണ്‍ ഡോളര്‍) മുടക്കി പുതുക്കി പണിയുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. 1990 മുതല്‍ ജവാന്മാര്‍ ഉപയോഗിക്കുന്ന, റൈഫിളുകള്‍ മാറ്റി ആധുനിക റൈഫിളുകള്‍ നല്‍കും. 7.62mm ‘ ഷൂട്ട് ടു കില്‍’ (അതായത് വെടി ശരീരത്തില്‍ തട്ടിയാല്‍ മരണം ഉറപ്പാക്കുന്ന ഇന്നുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ) മെഷീന്‍ തോക്കുകള്‍ വച്ച് നവീകരിക്കാനാണ് പദ്ധതി.
സര്‍വ സൈനികര്‍ക്കും ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ , തലയില്‍ വെടി കൊള്ളാത്ത തരത്തിലുള്ള ഹെല്‍മെറ്റ് എന്നിവ അടക്കം, സൈനികര്‍ക്കു സമ്പൂര്‍ണ സുരക്ഷിതത്വം നല്‍കുന്ന പദ്ധതിയാണ് വരുന്നത്. ഇതും കൂടാതെ സ്‌നിപ്പര്‍ ഗണ്ണുകളും, ലൈറ്റ് വെയിറ്റ് ഹൈ പവര്‍ മെഷീന്‍ ഗണ്ണുകളും ,ഓട്ടോമാറ്റിക് തോക്കുകളും ഈ നവീകരണത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ആര്‍മിയുടെ നവീകരണങ്ങള്‍ പൂര്‍ത്തിയാകുന്നത് കൂടി പാകിസ്ഥാന്‍ പട്ടാളത്തെ അപേക്ഷിച്ചു 20-25 ഇരട്ടി പ്രഹര ശേഷി ഇന്ത്യ കൈവരിക്കും. നവീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലോകത്തു ഏറ്റവും ആധുനിക സൈന്യമായി മാറുകയും ചെയ്യും.
Post Your Comments