Kerala

മനേക ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധി ഹിപ്പോക്രാറ്റായി മാറിയിരിക്കുകയാണ്. ശൂന്യവേള ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള അപേക്ഷയിലാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

മനേക ഗാന്ധിയുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അപാമനിക്കുന്ന രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. മുഖ്യമന്ത്രിയെ പോലും അവഗണിച്ച് സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് നിരവധിയാളുകളാണ് മരിക്കുന്നത്, എന്നാല്‍ മനേക ഗാന്ധി ഇതൊന്നും കാണുന്നില്ല. ഈ വിഷയത്തില്‍ സഭയില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നല്‍കിയതെന്നും ഇന്ന് പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button