ബംഗളൂരു : ബംഗളൂരില്‍ നിന്ന് ബന്ദിപ്പൂര്‍വഴി യാത്ര ചെയ്യുന്ന മലയാളികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പിണറായി വിജയന്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. നൂറുകണക്കിന് പേരാണ് നിത്യവും ബംഗളൂരില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്രചെയ്യുന്നത്. ഇവര്‍ പലപ്പോഴും കൊള്ളസംഘത്തിന്റെ ആക്രമണങ്ങള്‍ക്കിരയാകുന്നതായി പോസ്റ്റില്‍ പറയുന്നു.
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം കാരണം രാവിലെ 6 മണിക്ക് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് തുറക്കുമ്പോഴേക്കും അവിടെ എത്താന്‍ അതിരാവിലെ ബംഗളൂരില്‍ നിന്ന് പുറപ്പെടുന്നവരാണ് ആക്രമിക്കപ്പെടുന്നത്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പോസ്റ്റില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുന്‍പ് ബീഫ് കഴിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ മലയാളികള്‍ ആക്രമിക്കപ്പെട്ടു എന്ന ഇല്ലാ കഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പിണറായി വിജയന്‍ ഇതുവരെ ഈ വിഷയം അറിഞ്ഞതായി തോന്നുന്നില്ലെന്നും പോസ്റ്റിലുണ്ട്. തീവ്രവാദം ആരോപ്പിച്ച് ജയിലിലടക്കപെട്ടവരെ കാണാനും പുറത്തിറക്കാനും മത്സരിച്ചു പറന്നു നടന്ന കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളൊന്നും തന്നെ കര്‍ണാടകാ സര്‍ക്കാരിനോട് ഈ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടാത്തതും നിരാശയുളവാക്കുന്നതാണെന്നും അദ്ദേഹം തന്റെ പേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments