തിരുവനന്തപുരം: അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ തെരുവ് നായ മുക്തമാക്കുമെന്നുംതെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍.ഗുണ്ടകള്‍ക്കെതിരെ ഉപയോഗിക്കുന്ന കാപ്പ നിയമം തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ചുമത്തേണ്ട കാര്യമില്ല. മനേക ഗാന്ധിയുടെ പ്രതികരണത്തോട് പ്രതികരിക്കവെയാണ് ജലീൽ ഇത് വ്യക്തമാക്കിയത്.
ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു.
തെരുവ് നായ ശല്യത്തില്‍ സുപ്രീംകോടതിയില്‍ ശക്തമായ സത്യവാങ്മൂലം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ കുറ്റപ്പെടുത്തി.ഇന്ന് പുലർച്ചെ വൃദ്ധനെ തെരുവുനായകൾ കടിച്ചു കീറിയിരുന്നു. ഗുരുതരാവസ്ഥയിലാണ് വൃദ്ധൻ.
Post Your Comments