ന്യൂഡല്‍ഹി: പൈലറ്റുമാര്‍ വിമാന യാത്രക്കാരുടെ ജീവനും വെച്ചാണ് കളിക്കുന്നത്. പല ദുരന്തങ്ങളും നടക്കുന്ന സമയത്ത് പൈലറ്റുമാര്‍ കാണിക്കുന്ന തോന്നിവാസങ്ങള്‍ നിയന്ത്രിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല. ഇത്തവണ രണ്ടു പൈലറ്റുമാരാണ് മദ്യപിച്ച് വിമാനം പറത്താനെത്തിയത്.
സംഭവം അറിഞ്ഞതോടെ ഇരുവരെയും പിടികൂടി സസ്പെന്‍ഡ് ചെയ്തു. ഇതിനുമുന്‍പും ഇതുപോലുള്ള ലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും ഇത്തരം പ്രവൃത്തികള്‍ തുടരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതുതന്നെ. ജെറ്റ് എയര്‍വേസിന്റെയും എയര്‍ ഇന്ത്യയുടേയും പൈലറ്റുമാര്‍ക്കെതിരെയാണ് നടപടി.
പാരീസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറത്താനെത്തിയ ജെറ്റ് എയര്‍വേസിന്റെ പൈലറ്റിനെ മദ്യപിച്ചെത്തിയതിന് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറത്തേണ്ട പൈലറ്റിനെ മൂന്നു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ മദ്യപിച്ച് ജോലിക്കെത്തിയതിന് പിടിയിലാകുന്നത്.
Post Your Comments