ക്വറ്റ: പാകിസ്താനിലെ ക്വറ്റയില്‍ ഭീകരാക്രമണം. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ പോലീസ് ട്രെയിനിങ് അക്കാദമിക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 44 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. പോലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയവരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.
ആക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണെന്നാണ് സംശയിക്കുന്നത്.
Post Your Comments