കരുനാഗപ്പള്ളി: ഓച്ചിറയില്‍ നിന്ന് 200 ലധികം പേർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച നൂറില്‍പരം പേര്‍ക്ക് നാളെ സ്വീകരണം നൽകുന്നു.പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ജംഗ്ഷനില്‍ നാളെ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കുന്നു.ഇരുമുന്നണികളുടേയും അടിത്തറ ഇളക്കിക്കൊണ്ട് ബിജെപിയിലേക്ക് അണികളുടെ പ്രവാഹം.
കഴിഞ്ഞ ദിവസം ഓച്ചിറ പഞ്ചായത്തിലെ വയനകം, ഞക്കനാല്‍ ഭാഗങ്ങളില്‍ നിന്നുള്ള 170 പേരുള്‍പ്പെടെ ഇരുന്നൂറിലധികം ആള്‍ക്കാരാണ് ബിജെപിയില്‍ അംഗങ്ങളായത്. ഇതില്‍ കോണ്‍ഗ്രസിന്റെ ഓച്ചിറ മണ്ഡലം വൈസ് പ്രസിഡന്റ് സുശീലന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വീനറായിരുന്ന അഡ്വ. രാജേഷ്, മണ്ഡലം സെക്രട്ടറിയായിരുന്ന വിനോദ്, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ശ്രീകുമാര്‍, സിപിഎം മുന്‍ പഞ്ചായത്ത് മെമ്പര്‍ ജി. രമണി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സിയാദ്, സുരേഷ് കുമാര്‍, ഹരിസുതന്‍ തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു.ഓച്ചിറയില്‍ കുടിയ പൊതുയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
Post Your Comments