![life](/wp-content/uploads/2016/10/life.jpg)
ന്യൂഡല്‍ഹി : ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളത്തെ പിന്നിലാക്കി ജമ്മു കശ്മീര്‍ ഒന്നാമത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഒക് ടോബര്‍ 19ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കിലാണ് ജമ്മു കശ്മീര്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. 2010 മുതല്‍ 2014 വരെ നാല് വര്‍ഷം നീണ്ട സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്ക് തയാറാക്കിയത്. ജനനസമയം മുതല്‍ 1,5,10,20,30,40,50,60,70 എന്നിങ്ങനെ വിവിധ പ്രായക്കാരുടെ മൊത്തം ശരാശരിയിലാണ് കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2010 വരെ എല്ലാ വിഭാഗക്കാരിലും കേരളമായിരുന്നു ഒന്നാമത്.
ആരോഗ്യകരമായ സമൂഹമല്ലാതായി കേരളം മാറുന്നു എന്നതാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍. നവജാതശിശുക്കളെ കൂടി കണക്കിലെടുമ്പോള്‍ ശരാശരി കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം 74.9 ആണ്. പുരുഷന്മാര്‍ക്ക് 72 ഉം സ്ത്രീകള്‍ക്ക് 77.8 ഉം ശരാശരി ആയുര്‍ദൈര്‍ഘ്യമുണ്ടെന്നാണ് കണക്ക്. ഡല്‍ഹിയാണ് കേരളത്തിന് പിന്നില്‍ രണ്ടാമത്. ഡല്‍ഹിക്കാരുടേത് 73.2 ആണ് ശരാശരി ആയുര്‍ദൈര്‍ഘ്യം.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുന്നതില്‍ ജമ്മു കശ്മീര്‍ ഏറെ മെച്ചപ്പെട്ടു. ശിശുമരണനിരക്ക് കുറവായതിന് അര്‍ഥം കേരളം ആരോഗ്യമുള്ള സമൂഹമാണ് എന്നല്ല. കേരളത്തില്‍ പുരുഷന്മാരുടെ 19.7 വര്‍ഷവും സ്ത്രീകളുടെ 24.6 വര്‍ഷവും രോഗങ്ങള്‍ കവരുന്നു എന്ന ഞെട്ടിക്കുന്ന കണക്കും ഇതോടൊപ്പമുണ്ട്.
Post Your Comments