IndiaNews

ജയലളിതയുടെ രോഗ മുക്തിക്കായി നടത്തിയ വഴിപാടിലെ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, നിരവധിപേർക്ക് പരിക്ക്

 

ചെന്നൈ; തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗ മുക്തിക്കായി നടത്തിയ പാൽക്കുടം ഘോഷയാത്രയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരണമടഞ്ഞു. നിരവധിപേർക്ക് പരിക്കുപറ്റി. കമല സമ്മന്തം (67) ആണ് മരിച്ചത്. വൈകീട്ട് 3.30ന് പച്ചയമ്മന്‍ ക്ഷേത്രത്തിലേക്ക് പാല്‍ക്കുടമെടുക്കാന്‍ നിരവധി സ്ത്രീകള്‍ ഒന്നിച്ച് എത്തിയത്തോടെയാണ് തിരക്ക് വര്‍ധിച്ചത്.

അരുള്‍മിഗു പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ശ്രീ അരുണാചലേശ്വര്‍ ക്ഷേത്രത്തിലേക്കാണ് ഘോഷയാത്ര നടത്തിയത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന 10,000 ത്തിലധികം എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.ക്ഷേത്രത്തില്‍ പാലഭിഷേകം നടത്തിയതിന് ശേഷം പ്രത്യേക ദീപാരാധനയും തുടര്‍ന്ന് അന്നദാനവും നടത്തി. ജയലളിതയുടെ രോഗമുക്തിയ്ക്കും ദീര്‍ഘായുസ്സിനും വേണ്ടി ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തിയത്.

15 പേരെ തിരുവണ്ണാമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇപ്പോഴും ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ സംഘം ഇന്നലെയും പരിശോധിച്ചിരുന്നു.ദീപാവലിക്ക് ജയലളിതയെ ഡിസ്ചാർജ് ചെയ്യുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button