ഷാന്‍സി: ചൈനയെ വിറപ്പിച്ച് ഷാന്‍സി പ്രവിശ്യയില്‍ സ്‌ഫോടനം. ഉഗ്രസ്‌ഫോടനത്തില്‍ ഷാന്‍സി നഗരം കത്തിയമരുകയായിരുന്നു. പൊട്ടിത്തെറിയില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 147 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ ആറോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 106 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുഗു നഗരത്തിലെ സിന്‍മിന്‍ ടൗണ്‍ഷിപ്പിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ണ്ണമായതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പറയുന്നു.
പ്ലൈവുഡ്, തെര്‍മോക്കോള്‍ എന്നിവയുപയോഗിച്ചു നിര്‍മ്മിയ്ക്കുന്ന പോര്‍ട്ടബിള്‍ വീടുകളാണ് തകര്‍ന്നത്. ഈ വീടുകള്‍ സമീപവാസിയുടെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തോടനുബന്ധിച്ച് ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
Post Your Comments