ഗുവഹാത്തി: സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും തണുപ്പന്‍ പ്രതികരണം തുടരുന്ന ബോബ് ഡിലന് പുരസ്കാരം അര്‍ഹിച്ചിരുന്നില്ലെന്ന് പ്രശസ്ത ഇന്തോ-ബ്രിട്ടീഷ് സാഹിത്യകാരന് റസ്കിന് ബോണ്ട്. ഡിലന് സമ്മാനം നല്‍കിയത് നൊബേല്‍ ലഭിച്ച മഹാരഥന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിലന് ഏറ്റവും മികച്ച സംഗീതജ്ഞരിലും കലാകാരന്മാരിലും പെട്ട ആളാണെങ്കിലും അദ്ദേഹത്തിന് പുരസ്കാരം നല്‍കിയത് ശരിയായ മേഖലയിലാണെന്ന് കരുതുന്നില്ലെന്നും ഗുവഹാത്തിയില്‍ നോര്‍ത്ത്-ഈസ്റ്റ് ലിറ്റററി ഫെസ്റ്റിവല്ലില്‍ സംബന്ധിക്കവെ ബോണ്ട് പറഞ്ഞു.
“ഡിലന് യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരനല്ല. ഡിലന് പുരസ്കാരം നല്‍കുക വഴി അപമാനിക്കപ്പെട്ടത് മുന്‍ നൊബേല്‍ ജേതാക്കളും പുരസ്കാരം അര്‍ഹിക്കുന്ന എഴുത്തുകാരുമാണ്,” ബോണ്ട് പറഞ്ഞു.
ഇതിനിടെ നൊബേല്‍ പുരസ്കാരലഭ്യതയോടുള്ള ഡിലന്റെ മൗനം തുടരുകയാണ്. അക്കാദമിയുടെ ഫോണ്‍ കോളുകളോട് പ്രതികരിക്കാതിരുന്ന ഡിലന് നൊബേല്‍ പുരസ്കാര ജേതാവ് എന്ന വിശേഷണം തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഡിസംബറില്‍ നടക്കാനിരിക്കുന്ന പുരസ്കാരവിതരണ ചടങ്ങില്‍ ഡിലന് എത്തിച്ചേരുമോ എന്ന കാര്യത്തില്‍ അക്കാദമി അധികൃതര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥയാണ്.
Post Your Comments