സാഹിത്യ നൊബേൽ ജേതാവ് ഓർഹൻ പാമുക്കിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ തുർക്കി ആലോചിക്കുന്നതായി സൂചന. ‘നൈറ്റ്സ് ഓഫ് പ്ലേഗ്’ എന്ന പുതിയ നോവലിൽ തുർക്കി സ്ഥാപകൻ മുസ്തഫ കെമാൽ അതാതുർക്കിനെ അധിക്ഷേപിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. നിയമ നടപടിയുടെ ആവശ്യമില്ലെന്നു കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും അഭിഭാഷകൻ രംഗത്തെത്തിയിരിക്കുകയാണ്.
Also Read:ഒന്നാം ട്വെന്റി 20: ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു
എന്നാൽ ആരോപണം പാമുക് നിഷേധിച്ചു. തുർക്കി രാജ്യാന്തര കീഴ്‌വഴക്കങ്ങൾ പാലിക്കണമെന്നും സംഭവം നിരീക്ഷിച്ചു വരികയാണെന്നും സ്വീഡിഷ് അക്കാദമി അറിയിച്ചു. ഓട്ടോമാൻ സാമ്രാജ്യത്തിനെതിരെ പ്രസ്താവന നടത്തിയതിന് നേരത്തെയും പാമുകിനെതിരെ കേസെടുത്തിരുന്നു. മഞ്ഞ്, ചുവപ്പാണെന്റെ പേര് തുടങ്ങിയ ലോകപ്രശസ്ത നോവലുകളുടെ രചയിതാവാണ് പാമുക്.
Post Your Comments