
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിംഗ് എസ്‌റ്റേറ്റ് ഏരിയയിലാണ് സംഭവം നടന്നത്.
തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവരിൽ എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
ചാരിറ്റി പരിപാടിയുടെ ഭാഗമായി സൗജന്യ റേഷൻ വാങ്ങാൻ നിരവധി ആളുകൾ ഒരുമിച്ച് ഇവിടെക്ക് എത്തിയതാണ് അപകടത്തിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ കറാച്ചി പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ ആരംഭിച്ച സൗജന്യ മാവ് വിതരണ പരിപാടിക്കിടെയും, സമാനമായി തിക്കിലും തിരക്കിലും പെട്ട് നാല് വയോധികർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു.
Post Your Comments