Latest NewsNewsInternational

കശാപ്പിനായി പശുവിനെ ക്രെയിൻ വഴി താഴെ ഇറക്കി ഉടമസ്ഥൻ, രസിച്ച് നാട്ടുകാർ: പാകിസ്ഥാനിൽ നിന്നുള്ള വീഡിയോ വൈറൽ

കറാച്ചി: മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1890) നിലവിലുണ്ടെങ്കിലും, പാകിസ്ഥാനിൽ ഇപ്പോഴും മൃഗപീഡനം വ്യാപകമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, ഒരു പശുവിനെ ക്രെയിൻ ഉപയോഗിച്ച് ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഉയർത്തി താഴെയെത്തിക്കുന്നത് കാണാം. ജനം ഈ കാഴ്ച കാണാനായി തടിച്ചുകൂടിയതും വീഡിയോയിൽ കാണാം.

റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 40 അടി മുകളിൽ നിന്നുമാണ് പശുക്കളെ ക്രെയിനിൽ കെട്ടി താഴെ ഇറക്കുന്നത്. സയ്യിദ് ഇജാസ് അഹമ്മദിന്റെതാണ് പശു. അഹമ്മദ് തന്റെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ആണ് പശുക്കളെ വളർത്തുന്നത്. എല്ലാ വർഷവും ഈദ്-അൽ-അദ്ഹയ്ക്ക് മുന്നോടിയായി ക്രെയിനുകൾ ഉപയോഗിച്ച് പശുക്കളെ ഇറക്കി കശാപ്പിനായി വിൽക്കുകയാണ് ചെയ്യുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 18 വർഷമായി അഹമ്മദ് ഈ രീതി തുടരുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:രാജിവെച്ചത് പ്രമുഖരായ രണ്ട് മന്ത്രിമാർ: ബോറിസ് ജോൺസന് വൻതിരിച്ചടി

പശുക്കളെ ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കുന്നത് പാകിസ്ഥാനിൽ സ്ഥിരം കാഴ്ചയാണ്. ഈ കാഴ്ച കാണാനായി ധാരാളം കുട്ടികളും മുതിർന്നവരും പ്രദേശത്ത് ഒത്തുകൂടിയിരിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. ഇത് പ്രദേശത്തെ വാർഷിക കാഴ്ചയാണെന്ന് പ്രദേശവാസിയായ മുഹമ്മദ് ഹൻസല മാധ്യമങ്ങളോട് പറഞ്ഞു. ‘മൃഗങ്ങളെ താഴെയിറക്കുന്നത് കാണാൻ രസമാണ്. അത് മറ്റൊരു തരത്തിലുള്ള ആസ്വാദനമാണ്. കഴിഞ്ഞ വർഷം ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം കാണാൻ വന്നിരുന്നു. എന്നാൽ, ഇത്തവണ ഞാൻ തനിച്ചാണ് വന്നത്’, പശുക്കളെ ക്രെയിൻ ഉപയോഗിച്ച് കെട്ടിടത്തിൽ നിന്ന് പുറത്തെടുക്കുന്നത് ആവേശത്തോടെ വീക്ഷിക്കവെ മുഹമ്മദ് ഹൻസാല പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ അഞ്ചോ ആറോ പശുക്കളെ ഇറക്കിയ സ്ഥാനത്ത് ഈ വർഷം രണ്ട് പശുക്കളെ മാത്രമാണ് ഇറക്കിയതെന്ന് മുഹമ്മദ് ഹൻസല പറയുന്നു. ഈ രീതിയിൽ താഴെയിറക്കുമ്പോൾ, ഉയരം കാരണം ഭയം മാത്രമല്ല, ചുറ്റിനും കൂടി നിന്ന് ശബ്ദമുണ്ടാക്കുന്നവരും പശുക്കളെ സമ്മർദ്ദത്തിലാക്കുന്നു.

2020-ൽ, ഒരു പശുവിനെ ക്രെയിനിൽ ഉയർത്തിയപ്പോൾ, ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കെ ബാലൻസ് നഷ്ടപ്പെട്ട് താഴെ വീണ് മരിച്ച പശുവിന്റെ വീഡിയോ വൈറലായിരുന്നു. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് വീഡിയോയെന്നായിരുന്നു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button