മൊസൂൾ: മൊസൂളിൽ ഐഎസും ഇറാഖ് സൈന്യവും തമ്മില്‍ യുദ്ധം തുടരുകയാണ്. ഐഎസിന്റെ പിടിയില്‍ നിന്നും തങ്ങളെ രക്ഷിച്ച ഇറാഖ് സൈന്യത്തിനോട് നന്ദി സൂചകമായി നിങ്ങളുടെ കാലുകള്‍ ചുംബിക്കണമെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി. പത്ത് വയസ്സുകാരിയായ ആയിഷയാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചത്. ആയിഷയുടെ പിതാവിനേയും അയല്‍ക്കാരെയും ഒക്കെ ഐഎസ് ഭീകരർ വധിച്ചത് ഭീതിയോടെയാണ് അവൾ ഓര്‍ത്തെടുത്തത്.
മൊസൂളിൽ നിന്നും പതിനെട്ട് കിലോമീറ്റര്‍ അകലെയുള്ള കാഫെര്‍ ഗ്രാമം പിടിച്ചെടുക്കയും കൊന്നൊടുക്കുകയുമായിരുന്നു ഐഎസ് ഭീകരർ . അവരില്‍നിന്നും തന്നെ രക്ഷപ്പെടുത്തിയ ഇറാഖ് പട്ടാളക്കാരോട് നന്ദി പറയുകയായിരുന്നു ആയിഷ. താൻ മൂന്ന് ദിവസമായി വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ലെന്നും പറഞ്ഞു. ഞങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഗ്രാമത്തിലെത്തിയത് മുതല്‍ അവര്‍ ആളുകളെ കൊന്നൊടുക്കുകയായിരുന്നുവെന്നും കരഞ്ഞു കൊണ്ട് ആയിഷ പറഞ്ഞു.
ഗ്രാമത്തില്‍ നിന്നും കുട്ടികളെ ഐഎസ് കടത്തികൊണ്ട് പോയിട്ടുണ്ട്. പക്ഷെ അവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. രക്ഷപ്പെടുത്താനെത്തിയ പട്ടാളക്കാരന്റെ കാലില്‍ ചുംബിക്കാനൊരുങ്ങിയ ആയിഷയെ പട്ടാളക്കാരന് തന്റെ തോളിലെടുത്താണ് സുരക്ഷിതസ്ഥാനത്ത് എത്തിച്ചത്. തിങ്കളാഴ്ചായരംഭിച്ച ആക്രമണം ഐഎസിന് കനത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്. 3000 മുതല്‍ 4500 വരെ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇറാഖ് സൈന്യം പറയുന്നത്.
Post Your Comments