പാറ്റ്‌ന: മോഹന്‍ ഭാഗവതിന് പിന്നാലെ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുക്കള്‍ എത്താന്‍ പാടില്ല. മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഗിരിരാജ് വ്യക്തമാക്കി. മുസ്ലീങ്ങളുടെ ന്യൂനപക്ഷ പദവി പുനഃപരിശോധിക്കണമെന്നും ഗിരിരാജ് ആവശ്യപ്പെട്ടു.
ഹിന്ദുക്കളെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ഒരു നിയമത്തിനും തടയാനാകില്ലെന്ന് നേരത്തെ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.
Post Your Comments